Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ochira Kettutsavam.

Kollam

ഓ​ച്ചി​റ കെ​ട്ടു​ത്സ​വ​ത്തി​ന് അ​ഞ്ചു​കോ​ടി​യു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ

ഓ​ച്ചി​റ : ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​ത്സ​വ​ത്തി​ന് അ​ഞ്ചു​കോ​ടി​രൂ​പ​യു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി ബി.​എ​സ്. വി​നോ​ദ് ജി​ല്ലാ പോ​ലീ​സ് മേ​ല​ധി​കാ​രി വി​ളി​ച്ചു​ചേ​ര്‍​ത്ത കാ​ള​കെ​ട്ടു​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

കെ​ട്ടു​ത്സ​വം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സും ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ കാ​ള​കെ​ട്ടു​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി.

വ​ലു​പ്പ​ത്തി​ല്‍ മു​ന്നി​ല്‍​നി​ല്‍​ക്കു​ന്ന അ​ഞ്ച് കെ​ട്ടു​കാ​ള​ക​ള്‍ ഉ​ത്സ​വ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പും, മ​റ്റു കെ​ട്ടു​കാ​ള​ക​ള്‍ ആ​റി​നു​മു​മ്പും പ​ട​നി​ല​ത്ത് പ്ര​വേ​ശി​ക്ക​ണം. കെ​ട്ടു​കാ​ള​ക​ള്‍​ക്കൊ​പ്പം അ​ഗ്‌​നി ശ​മ​ന​യ​ന്ത്രം നി​ര്‍​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ആം​ബു​ല​ന്‍​സ്, അ​ഗ്‌​നി​ശ​മ​ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്ക​ണം, കെ​ട്ടു​കാ​ള​ക​ള്‍​ക്കു മു​ക​ളി​ല്‍ ക​യ​റു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം, ജ​ന​റേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ഇ​ന്ധ​നം കെ​ട്ടു​കാ​ള​ക​ള്‍​ക്കൊ​പ്പം ക​രു​താ​ന്‍ പാ​ടി​ല്ല.​തീ​പ​ട​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഡി.​ജെ, ഫോ​ഗിം​ഗ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത് തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് വ​ഴി തി​രി​ച്ചു​വി​ടും. അ​തി​നാ​ല്‍ അ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന കെ​ട്ടു​കാ​ള​ക​ള്‍ ഉ​ത്സ​വ​ദി​വ​സം രാ​വി​ലെ ഒ​ന്‍​പ​തി​നു മു​ന്‍​പ് അ​ഴീ​യ്ക്ക​ല്‍-​ആ​യി​രം​തെ​ങ്ങ് പാ​ലം ക​ട​ന്ന് കി​ഴ​ക്കു​ഭാ​ഗ​ത്ത് എ​ത്ത​ണം. ദേ​ശീ​യ​പാ​ത​യ്ക്ക് കി​ഴ​ക്കു​നി​ന്നു വ​രു​ന്ന കെ​ട്ടു​കാ​ള​ക​ള്‍ രാ​വി​ലെ ഒ​ന്‍​പ​തി​നു​ശേ​ഷം​മാ​ത്ര​മേ ദേ​ശീ​യ​പാ​ത​യി​ല്‍ ക​ട​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും പൊലി​സ് അ​റി​യി​ച്ചു.

യോ​ഗം ജി​ല്ലാ പൊലി​സ് മേ​ധാ​വി ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്റ് രാ​ജീ​വ് ക​ട​കം​പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി ബി.​എ​സ്. വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ഡി. പ​ത്മ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ സാ​ഗ​ര്‍ മ​ക്കാ​ടം, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി ആ​ര്‍. വി​നോ​ദ്കു​മാ​ര്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സി​പി രാ​ജേ​ഷ്, ക​രു​നാ​ഗ​പ്പ​ള്ളി എ​സ്എ​ച്ച്ഒ. ജി. ​ഗോ​പ​കു​മാ​ര്‍, ത​ഹ​സി​ര്‍​ദാ​ര്‍ ബോ​സ് ഫ്രാ​ന്‍​സി​സ്, ഓ​ച്ചി​റ എ​സ്. ഷ​മീ​ര്‍, കാ​ര്യ​നി​ര്‍​വ​ഹ​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, കാ​ള​കെ​ട്ടു​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up